മാവേലിക്കര:വണ്ടിപെരിയാർ പെൺകുട്ടിക്ക് നീതി നിഷേധിച്ച പൊലീസിന് എതിരെ മഹിള മോർച്ച മാവേലിക്കരയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. വണ്ടി പെരിയാർ പെൺകുട്ടിക്ക് നീതി നിഷേധിച്ച പൊലീസിന്റെ തെറ്റായ അന്വേഷണത്തിനെതിരെ മഹിള മോർച്ച മാവേലിക്കരയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് അമ്പിളി ദിനേശ് യോഗത്തിന് അദ്ധ്യക്ഷനായി. മാവേലിക്കര മണ്ഡലം സെക്രട്ടറി ബിനു ചാങ്കുരേത്ത് മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാവൈസ് പ്രസിസന്റ് ജയശ്രീ അജയകുമാർ, പൊന്നമ്മ സുരേന്ദ്രൻ, മഹിള മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മിഥു അഭിലാഷ്, ശ്രീകല, ബീന വിശ്വൻ, സരസു, സുജാത ദേവി എന്നിവർ സംസാരിച്ചു.