മാവേലിക്കര: ചാൻസലർ ആരിഫ് മുഹമ്മദ്ഖാന്റെ കാവിവൽക്കരണ നയത്തിനെതിരായും കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്‌.ഐ സംസ്ഥാന ഭാരവാഹികളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ,എസ്.എഫ്‌.ഐ മാവേലിക്കര ബിഷപ്പ്മൂർ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാനർ ഉയർത്തുകയും ആരിഫ് മുഹമ്മദ്ഖാന്റെ കോലം കത്തിക്കുകയും ചെയ്തു. യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം കാർത്തിക് ഗോപി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അനന്തുഅജി, മീനാക്ഷി, അനിൽ, അനന്തൻ, ജിഷ്ണു, കാശി, ഹരി, അർജുൻ എന്നിവർ സംസാരിച്ചു.