ആലപ്പുഴ: രൺജിത്ത് ശ്രീനിവാസൻ രണ്ടാം ബലിദാന ദിനാചരണവും അനുസ്മരണവും ഇന്ന് ആലപ്പുഴയിൽ നടക്കും. വൈകിട്ട് 3.30ന് ടൗൺ ഹാളിന് മുൻവശം നടക്കുന്ന അനുസ്മരണ യോഗത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ എന്നിവർ സംസാരിക്കും