
മുഹമ്മ : സമുഹത്തിൽ ഒത്തൊരുമയുടെ വെളിച്ചം നിറയുന്ന മാസമാണ് വൃശ്ചിക മാസമെന്ന് ആലുവ അദ്വൈതാശ്രമത്തിലെ ശ്രീനാരായണ ഋഷി പറഞ്ഞു. സർവമത സാഹോദര്യമാണ് ശബരിമല വിളംബരം ചെയ്യുന്നത്. ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പന്മാർ സമൂഹത്തിന് പകർന്ന് നൽകുന്നത് മതമൈത്രിയുടെ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മ ചീരപ്പൻ ചിറ കളരിയിൽ നടന്ന സത്സംഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കളരി പരിരക്ഷകരായ മാധവ ബാലസുബ്രഹ്മണ്യം , പത്മജ ബാലസുബ്രഹ്മണ്യം എന്നിവർ സത്സംഗത്തിന് നേതൃത്വം നൽകി.