photo

ചേർത്തല : ഗവർണറെ അധിക്ഷേപിക്കുന്ന പ്രവർത്തനങ്ങൾ കേരളീയ സമൂഹത്തിന് ഒന്നാകെ നാണക്കേടാണെന്നും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ് പറഞ്ഞു. ചേർത്തല നിയോജകമണ്ഡലം കമ്മി​റ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. .മണ്ഡലം പ്രസിഡന്റ് വിനോദ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ രാഷ്ട്രീയ വിശദീകരണം നടത്തി. ജില്ലാ കമ്മി​റ്റി അംഗങ്ങളായ കെ. സോമൻ,പ്രകാശൻ കളപ്പുരക്കൽ,ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് അമ്പിളി അപ്പുജി, മണ്ഡലം ഭാരവാഹികളായ മാർഫി മ​റ്റത്തിൽ,ജയൻ വേളോർവട്ടം,സുബിൻ സുകുമാരൻ, സന്ധ്യ ധനേഷ്,സാജൻ കടക്കരപ്പള്ളി എന്നിവർ സംസാരിച്ചു.മണ്ഡലം സെക്രട്ടറി ടി.ആർ.വിനോദ് സ്വാഗതവും വൈസ് പ്രസിഡന്റ് രതീഷ് കോലോത്തുവളി നന്ദിയും പറഞ്ഞു.