ഹരിപ്പാട്: പൊലീസിനെ കണ്ട് ആറ്റിൽ ഇറങ്ങിയ യുവാവിനായി തെരച്ചിൽ തുടരുന്നു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് തറപ്പാട്ട് ലക്ഷം വീട്ടിൽ പ്രകാശിന്റെ മകൻ നന്ദുവിനെയാണ് (23) കാണാതായത്. രണ്ട് സുഹൃത്തുക്കളോടൊപ്പം ആറിന്റെ അരികിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലിരുന്ന് മദ്യപിക്കുന്നതിനിടെ സമീപത്തുള്ള വാടകവീട്ടിലേക്ക് ബൈക്കിൽ പോയ തൃക്കുന്നപ്പുഴ എസ്.ഐ യെ കണ്ടു ആറ്റിലേക്ക് ഇറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അഗ്നിരക്ഷാ സേനയും നാട്ടുകാരും തെരച്ചിൽ തുടരുന്നു.