ആലപ്പുഴ: ദേശീയപാതയിൽ കളപ്പുര ജംഗ്ഷനിൽ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ടു യുവാക്കളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു അപകടം. ആറാട്ടുവഴി സ്വദേശികളായ പ്രമോദ്, എബിൻ എന്നിവർക്കാണ് പരിക്കേറ്റത്. എബിനെ അബോധാവസ്ഥയിലും പ്രമോദിന്റെ കാല് ഒടിഞ്ഞ നിലയിലുമാണ് ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരം അറിഞ്ഞ് ഫയർഫോഴ്സും നോർത്ത് പൊലീസും അപകട സ്ഥലത്തെത്തി.