erh

മുഹമ്മ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾ അപക്വവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മുൻ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ. കെ.ശൈലജ പറഞ്ഞു.

മുൻ മന്ത്രിയും സി.പി.എം നേതാവുമായിരുന്ന സുശീല ഗോപാലന്റെ 22-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് സി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ എന്നിവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി സെക്രട്ടറി ജെ.ജയലാൽ സ്വാഗതം പറഞ്ഞു.പി.കരുണാകരൻ,ജി.വേണുഗോപാൽ, അഡ്വ.കെ.ആർ.ഭഗീരഥൻ,കെ.ഡി.മഹീന്ദ്രൻ, എസ്.രാധാകൃഷ്ണൻ,പി.രഘുനാഥ്, ആർ.റിയാസ്,പ്രഭാമധു ,സ്വപ്ന ഷാബു,ഡി.ഷാജി,ടി.ഷാജി എന്നിവർ പങ്കെടുത്തു