
അമ്പലപ്പുഴ: ആമയിട ക്ഷീരോല്പദക സഹകരണ സംഘത്തിന്റെയും സഹകരണ ക്ഷീരോല്പാദക യൂണിയന്റെയും ആഭിമുഖ്യത്തിൽ ക്ഷീര വികസന സെമിനാറും, വായ്പാ വിതരണവും നടത്തി. ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടർ പി.വി.ലതീഷ് കുമാർ ഉദ്ഘാടനം ചെയ്തു സംഘം പ്രസിഡന്റ് കരുമാടി മുരളി അദ്ധ്യക്ഷനായി. വായ്പ വിതരണം എസ്.ബി.ഐ ബ്രാഞ്ച് മാനേജർ ആർ.കെ.സ്വപ്ന നിർവഹിച്ചു. വി.എച്ച്.സബിത , എസ്.അൻസാറ, കെ.രമേഷ് എന്നിവർ സംസാരിച്ചു. ശ്യാമളാമ്മ സ്വാഗതവും എസ്.ജയചന്ദ്രൻനായർ നന്ദിയും പറഞ്ഞു.