വള്ളികുന്നം: പടയണിവെട്ടം ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 25 ന് തുടങ്ങും. സപ്താഹയജ്ഞത്തിന് മുന്നോടിയായി 24ന് വൈകിട്ട് 7ന് യജ്ഞാചാര്യൻ ഹരിപ്പാട് വേണുജി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. രാത്രി 8 മുതൽ കുത്തിയോട്ടചുവടും പാട്ടും നടക്കും. എല്ലാദിവസവും രാവിലെ 5ന് ഹരിനാമ കീർത്തനം, 5.30ന് മഹാഗണപതി ഹോമം, 6ന് പ്രഭാത പൂജ, 8ന് ഭാഗവത പാരായണം,ഉച്ചയ്ക്ക് 12.30 മുതൽ അന്നദാനം, വൈകിട്ട് 5.30ന് ലളിതാ സഹസ്രനാമജപം, രാത്രി 8ന് ഭാഗവത പുരാണ സമീക്ഷ എന്നിവ നടക്കും. യജ്ഞത്തിന്റെ അഞ്ചാം ദിവസമായ 29ന് രാവിലെ 9ന് സ്വയം വര ഘോഷയാത്ര, 11ന് രുഗ്മിണി സ്വയംവരം, വൈകിട്ട് 5ന് സർവൈശ്വര്യ പൂജ, സമാപന ദിവസമായ 31ന് വൈകിട്ട് 3.30ന് അവഭൃഥസ്നാനഘോഷയാത്ര എന്നിവ നടക്കും.