
ഹരിപ്പാട്: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയ പൊലീസിസിന്റെയും പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും അനാസ്ഥയ്ക്കെതിരെ, മുതുകുളം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചുളത്തെരുവ് ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മുഞ്ഞനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഹരികൃഷ്ണൻ മങ്ങാട്ട് , എ.സുനിത,ശങ്കരൻ,സുജാത, അനിഷ് തുടങ്ങിയവർ സംസാരിച്ചു.