
കായംകുളം : ബി.ജെ.പി ലീഗൽ സെൽ കായംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം കോടതി അങ്കണത്തിൽ നടന്ന അഡ്വ. രൺജിത്ത് ശ്രീനിവാസൻ അനുസ്മരണം ബി.ജെ.പി ലീഗൽ സെൽ ജില്ലാ കൺവീനർ അഡ്വ.ഹരീഷ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. ലീഗൽ സെൽ ജില്ലാ കോ- കൺവീനർ അഡ്വ.പീയുഷ് ചാരുംമൂട് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാനസമിതിയംഗം അഡ്വ.ആർ.ഹേമ,യുവമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ.ഹരിഗോവിന്ദ്, ലീഗൽ സെൽ ജില്ലാ കമ്മിറ്റിയംഗം അഡ്വ.സജീബ് തവക്കൽ, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം അഡ്വ.വി.ജി.രാമചന്ദ്രൻ അഭിഭാഷകരായ കലാധനുഷ്, കെ.എസ്. രാജലക്ഷ്മി, എം.ആർ.ജ്യോതി, കാരുണ്യ തുടങ്ങിയവർ സംസാരിച്ചു.