ഹരിപ്പാട്: യു.ഡി.എഫ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെയുള്ള കുറ്റവിചാരണ സദസ് ഇന്ന് 3ന് ഹരിപ്പാട് ഗവ. ബോയ്സ് ഹൈസ്കൂളിന് സമീപം നടക്കും. 17 മണ്ഡലങ്ങളുടെയും നേതൃത്വത്തിൽ കൺവെൻഷനുകൾ പൂർത്തീകരിച്ചു. രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി, ചാണ്ടി ഉമ്മൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു എന്നിവർ സംസാരിക്കും.