cpm-yogam

മാന്നാർ: നാളിതുവരെ ഉണ്ടാകാത്ത വികസന മുന്നേറ്റമാണ് കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മാന്നാർ ഗ്രാമപഞ്ചായത്തിൽ നടന്നിട്ടുള്ളതെന്നും, പിണറായി വിജയൻ നയിക്കുന്ന കേരള സർക്കാരിന്റെ നയങ്ങൾ പിന്തുടരുന്ന എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള മാന്നാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി നിലനിൽക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സി.പി.എം ഏരിയ കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.പി.ഡി ശശിധരൻ പറഞ്ഞു. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ തുടർന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയാ കമ്മിറ്റി അംഗങ്ങളായ ബി.കെ.പ്രസാദ്, കെ.എം.അശോകൻ, സഞ്ജു ഖാൻ, പ്രശാന്ത് കുമാർ, ആർ.അനീഷ്, എൽ.ഡി.എഫ് കൺവീനർ പി.എൻ.ശെൽവരാജ്, പി.ജി.അനന്തകൃഷ്ണൻ, കേരള കോൺഗ്രസ് നേതാവ് കുര്യൻ മാനാംപുറത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വി.ആർ. ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സെലീന നൗഷാദ്, സലിം പടിപ്പുരക്കൽ, അനീഷ് മണ്ണാരേത്ത്, മുൻവൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം എന്നിവർ സംസാരിച്ചു.