photo

ചാരുംമൂട് : താമരക്കുളത്ത് റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു. കൊട്ടയ്ക്കാട്ടുശ്ശേരി ആനന്ദഭവനം ആനന്ദന്റെ വീടിനോട് ചേർന്നുള്ള റബ്ബർ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ റബ്ബർ ഷീറ്റുകൾ ഉണക്കുന്നതിനായി പുകയിട്ടിരുന്നപ്പോളാണ് സംഭവം. റബ്ബർഷീറ്റുകൾ കത്തി തീ ആളിപ്പടരുകയായിരുന്നു. പുകപ്പുരയോട് ചേർന്നുള്ള മുറികളിലും തീപടർന്നു. നാട്ടുകാർ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കായംകുളം,അടൂർ എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ എത്തിയാണ് തീപൂർണമായും അണച്ചത്.