
ആലപ്പുഴ: സി.പി.ഐയുടെ കർഷക മഹാ സംഗമത്തിന് മുന്നോടിയായുള്ള സമരസന്ദേശ ജാഥ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ കിസാൻസഭ ജില്ലാ സെക്രട്ടറി ആർ.സുഖലാൽ, വൈസ് ക്യാപ്റ്റൻ എം.സി.സിദ്ധാർത്ഥൻ, ജാഥാ ഡയറക്ടർ ടി.ആനന്ദൻ, ജി.കൃഷ്ണപ്രസാദ്, പി.കെ.സദാശിവൻ പിള്ള, ടി.പ്രസാദ്, കെ.ജി.പ്രിയദർശൻ, ഉണ്ണി വാര്യത്ത്, എ.കെ.സജു, സ്മിതാ ദേവാനന്ദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം.കെ.ഉത്തമൻ അദ്ധ്യക്ഷനായി.