anoop

ആലപ്പുഴ: മാരാരിക്കുളം റെയിൽവേ സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച്, ഇതേ വാഹനത്തിൽ സഞ്ചരിച്ച് വീട്ടമ്മയുടെ സ്വർണമാല കവർന്ന യുവാക്കൾ പിടിയിൽ. തിരുവനന്തപുരം കടകംപള്ളി വില്ലേജിൽ ശംഖുംമുഖം രാജീവ് നഗറിൽ അനൂപ് ആന്റണി (28), പൂങ്കളം ഐശ്വര്യ
വീട്ടിൽ അരുൺ (37) എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് പ്രതികൾ ഇരുചക്ര വാഹനം മോഷ്ടിച്ചത്. തുടർന്ന് മാരാരിക്കുളം ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് കാൽനടയായി

മടങ്ങുകയായിരുന്ന മാരാരിക്കുളം വടക്ക് പതിമൂന്നാം വാർഡിൽ ശാരി നിവാസിൽ ശോഭനയുടെ (55) ഒന്നര പവന്റെ മാല ഇതേ വാഹനത്തിലെത്തി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പ്രതികൾക്കെതിരെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ

കവർച്ച, പിടിച്ചുപറി, മോഷണം, അടിപിടി, മയക്കുമരുന്ന് കേസുകളുണ്ടെന്നും

അനൂപ് ആന്റണിയെ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നതായും

പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.വി.ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസെപ്കടർ സജീർ.ഇ.എം, എൽദോസ് കുര്യക്കോസ്, ജോസ് സി.ദേവസ്യ, ജയദേവ്, സി.പി.ഒമാരയ സുരേഷ്, ബൈജു, ബിനു, സജീഷ്, മണികണ്ഠൻ, ഹോംഗാർഡ് ജനാർദ്ദനൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.