swanthwsna-nidhi

മാന്നാർ: സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് ആരാധനാലയങ്ങൾ വരുമാനത്തിന്റെ വിഹിതം വിതരണം ചെയ്യുന്നത് ശ്ലാഘനീയമാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീദുർഗാ ദേവീക്ഷേത്രത്തിലെ ശ്രീ ദുർഗാ സാന്ത്വനനിധി ചികിത്സാസഹായ വിതരണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രസമിതി പ്രസിഡന്റ് കെ.മദനേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.വേണുഗോപാൽ, കെ.ബാലസുന്ദരപണിക്കർ, രാധേഷ് കണ്ണന്നൂർ, സുജിത് ശ്രീരംഗം, പള്ളിക്കൽ അപ്പുക്കുട്ടൻ, മാന്നാർ മന്മദൻ, മദനരാജൻ, സി.ഒ. വിശ്വനാഥൻ, ദാമോദരൻ നമ്പൂതിരി പാലത്തിങ്കൽ ഇല്ലം, ഗോപാലകൃഷ്ണൻ നായർ, ലീലാഭായി ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.