മാവേലിക്കര: കാർബൺ ബ്ലേയ്സ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യകാരൻ പാറപ്പുറത്തിന്റെ 42-ാംചരമ വാർഷികാചരണം 30ന് രാവിലെ 10ന് കുന്നം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. തിരക്കഥാകൃത്ത് ഡോ.പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്യും. ജേക്കബ് ഉമ്മൻ അദ്ധ്യക്ഷനാവും. ബിനു തങ്കച്ചൻ, സാം പാറപ്പുറത്ത്, പാർത്ഥസാരഥി വർമ്മ, കെ.ജി മുകുന്ദൻ, ജോർജ് തഴക്കര, മുരളീധരൻ തഴക്കര തുടങ്ങിവർ ചടങ്ങിൽ സംസാരിക്കും.