
ചേർത്തല: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു. ചേർത്തല നഗരസഭ 33-ം വാർഡിൽ കിഴക്കേ നാൽപ്പത് കോതകാട്ട്ചിറ മുരളീധരൻ (54) ആണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല സഹകരണ കോളേജ് ജംഗ്ഷനിൽ നവംബർ 28ന് രാവിലെ പത്തോടെയായിരുന്നു അപകടം. മുരളീധരൻ സഞ്ചരിച്ചിരുന്ന സൈക്കിളിൽ കാറിടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുരളീധരൻ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. ചേർത്തല സെന്റ് മേരീസ് പാലത്തിന് സമീപം ഹോട്ടൽ നടത്തുകയായിരുന്നു. ഭാര്യ: ഷൈലജ. മക്കൾ: മനീഷ, മോനിഷ. മരുമകൻ: സുനിലപ്പൻ.