hdj

ഹരിപ്പാട്: കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മഹാദേവികാട് പന്തപ്ലാവിൽ ജി.രാജൻ (65) നിര്യാതനായി. മഹാദേവികാട് 462 -ാം നമ്പർ കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ്, വലിയകുളങ്ങര ദേവീ ക്ഷേത്രത്തിലെ വടക്കേക്കര നമ്പർ ഒന്ന് കെട്ടുകുതിരയുടെ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ലൈല. മക്കൾ: സന്ധ്യ, സൗമ്യ. മരുമക്കൾ: രാജേഷ്, പ്രവീൺ. സഞ്ചയനം ശനി രാവിലെ എട്ടിന്.