s

അമ്പലപ്പുഴ: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാർഷികം ഫെബ്രുവരി 10,11തീയതികളിൽ കളർകോട് ഗവ.എൽ.പി സ്കൂൾ, യു.പി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. സ്വാഗതസംഘ രൂപീകരണ യോഗം പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.ബി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.പി. ജി. ഗോകുൽ അദ്ധ്യക്ഷനായി. കൈനകരി സുരേന്ദ്രൻ, ജോസഫ് ചാക്കോ, കെ.ബി.അജയകുമാർ, വി.ഉപേന്ദ്രൻ, എച്ച്.സുബൈർ, അഹമ്മദ് കബീർ, ഒ.ഷാജഹാൻ എന്നിവർ സംസാരിച്ചു. ഷാജി ഗ്രാമദീപം സ്വാഗതവും വി .കെ. വിശ്വനാഥൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എച്ച്. സലാം എം.എൽ.എ (ചെയർമാൻ), വി. കെ. വിശ്വനാഥൻ (ജനറൽ കൺവീനർ).