
ആലപ്പുഴ: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ആയിരം ആശംസാകാർഡുകൾ ഇന്ന് തപാൽ വഴി അയക്കും. കുട്ടികളുടെ സർഗശേഷി പ്രകടിപ്പിക്കാൻ കഴിയുന്ന നിലയിൽ ചിത്രങ്ങളായും സാഹിത്യരൂപങ്ങളായുമാണ് കാർഡ് ഒരുക്കുന്നത്. രചനാ പ്രക്രിയയിൽ മുഴുവൻ കുട്ടികളെയും പങ്കാളികളാക്കുകയാണ് ലക്ഷ്യം. വിദ്യാരംഗം സാഹിത്യ ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.