s

ആലപ്പുഴ: സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിൽ ചേർന്ന് പഠിക്കാൻ ട്രാൻസ് ജെൻഡർ വിഭാഗത്തിൽ നിന്നും ആറുപേർ തയ്യാറെടുക്കുന്നു. 'സമന്വയ' എന്ന പേരിൽ സാക്ഷരതാ മിഷൻ ആരംഭിച്ച പദ്ധതി വഴിയാണ് ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ കോഴ്‌സിൽ ചേർന്നത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ തുടർവിദ്യാ കേന്ദ്രത്തിലാണ് ആറുപേരും രജിസ്റ്റർ ചെയ്തത്. മൂന്ന് പേർ പത്താംതരത്തിനും മൂന്ന് പേർ ഹയർ സെക്കൻഡറിക്കുമാണ് ചേർന്നത്. ഇവർക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.