ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുതുമന ഇല്ലത്ത് എസ്. ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന കൊടിയേറ്റ് ദർശിക്കാൻ വൻ ഭക്തജനത്തിരക്കാണുണ്ടായത്.

ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് വൈകിട്ട് 4ന് നടക്കുന്ന ആനയൂട്ടും വൈകിട്ട് 5ന് നടക്കുന്ന പകൽപ്പൂരവും കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ആനപ്രേമികളും ഭക്തരുമുൾപ്പെടെ ജനസഹസ്രങ്ങൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. ചിറയ്ക്കൽ കാളിദാസനുൾപ്പെടെ പത്ത് ഗജവീരൻമാർ പകൽപ്പൂരത്തിൽ പങ്കെടുക്കും. ചിറയ്ക്കൽ കാളിദാസൻ ഭുവനേശ്വരി ദേവിയുടെയും ഈരാറ്റുപേട്ട അയ്യപ്പൻ ഭദ്രകാളിയുടെയും തിടമ്പേറ്റും. എട്ടുഗജവീരൻമാർ അകമ്പടിയേകും. തുടർന്ന് വാദ്യകലാകാരൻ കുടവച്ചൂർ രാജീവന്റെ നേതൃത്വത്തിലുള്ള 51 വാദ്യകലാകരൻമാർ അണിനിരക്കുന്ന വാദ്യമേളവും വർണശബളമായ കുടമാറ്റവും നടക്കും.

ഉത്സവത്തോടനുബന്ധിച്ച് കിടങ്ങാംപറമ്പിലും വഴിവാണിഭം സജീവമായി. സ്റ്റാച്യൂ ജംഗ്ഷനിൽ നിന്ന് കിടങ്ങാംപറമ്പിലേക്കുള്ള റോഡിന്റെ ഇരുവശവുമുള്ള വഴിയോര വ്യാപാര കേന്ദ്രങ്ങളിൽ സാധനങ്ങൾ വാങ്ങാനും മേള കാണാനുമായി വൻ തിരക്കാണ് പ്രകടമാകുന്നത്. കിടങ്ങാംപറമ്പിലെ മണ്ഡല മഹോത്സവത്തിനൊപ്പം

മുല്ലയ്ക്കൽ ചിറപ്പ് മഹോത്സവം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ നഗരം ഉത്സവ ലഹരിയിലാണ്. മു

കിടങ്ങാംപറമ്പിൽ ഇന്ന്

രാവിലെ 9ന് നാരായണീയ പാരായണം, 11ന് സംഗീത സദസ്, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 4ന് ആനയൂട്ട്, വൈകിട്ട് 5ന് പകൽപ്പൂരം

, രാത്രി 9.10ന് വിളക്കെഴുന്നള്ളിപ്പ്

മുല്ലയ്ക്കലിൽ ഇന്ന്

രാവിലെ 8.30ന് ശ്രീബലി,ഉച്ചയ്ക്ക് 12.30ന് നാദസ്വരം, വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, 6.30ന് കോലാട്ടം, 7.15ന് ഭജന,9.45ന് എതിരേൽപ്പ്, 11ന് തീയാട്ട്