മൂന്ന് സ്കൂട്ടറുകൾ കത്തി നശിച്ചു

ആലപ്പുഴ: ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ രണ്ട് സ്കൂട്ടറുകൾ കത്തി നശിച്ചു. ഒരെണ്ണം ഭാഗികമായും കത്തി. നിരവധി സ്കൂട്ടറുകൾക്ക് കേടുപാടുണ്ടായി. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് ഫയർഫോഴ്സിന്റെ വെളിപ്പെടുത്തൽ. തിരുവമ്പാടി ജംഗ്ഷന് സമീപമുള്ള യെഡ് എന്ന ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിൽ ബുധനാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ രണ്ടു യൂണിറ്റുകൾ എത്തി തീയണച്ചു. പുറത്തുനിന്ന് സർവീസിന് എത്തിച്ച സ്കൂട്ടറിന്റെ ലിഥിയം ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ അനിൽകുമാർ കെ.ആർ, ഫയർ ഓഫീസർമാരായ രതീഷ് ആർ, മഹേഷ്‌ .ആർ, ശ്രീജിത്ത്‌ ജെ.എസ്, ഷുഹൈബ്. ആർ, ജസ്റ്റിൻ ജേക്കബ്, ജിജോ ടി.ജെ , ഷൈജു ജി, ഫയർ ഓഫീസർ ഡ്രൈവർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.