
അമ്പലപ്പുഴ: വണ്ടാനം മാധവ മുക്ക് കടൽ തീരത്ത് അബോധാവസ്ഥയിൽ കണ്ട 50 കാരിയെ പൊലീസും പഞ്ചായത്ത് ജീവനക്കാരിയും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെ ആയിരുന്നു സംഭവം. അബോധാവസ്ഥയിൽ സ്ത്രീ കിടക്കുന്നതു കണ്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് അമ്പലപ്പുഴ എസ് .ഐ നവാസുംഹോം ഗാർഡ്' ഇർഷാദും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കൗൻസിലിംഗ് വിഭാഗത്തിലെ ആരതിയും വനിതാ പൊലീസും ചേർന്ന് പൊലീസ് ജീപ്പിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.