ആലപ്പുഴ: ആലൂവാ അദ്വൈതാശ്രമത്തിൽ നിന്ന് 21ആരംഭിക്കുന്ന 91-ാമത് ശിവഗിരി തീർത്ഥാടന പദയാത്രക്ക് ജില്ലയിൽ ഗംഭീരസ്വീകരണം നൽകാൻ ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 23മുതൽ 28വരെയാണ് പദയാത്ര ജില്ലയിൽ പര്യടനം നടത്തുന്നത്. അരൂരിൽ നിന്ന് ആരംഭിച്ച് ചേർത്തല, ആലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ സ്വീകരണം നൽകി ഓച്ചറിൽ എത്തിക്കും. സഭ ജില്ലാ സെക്രട്ടറി എം.ഡി.സലിം ആണ് പദയാത്ര നയിക്കുന്നത്.