ആലപ്പുഴ: നവകേരള സദസിന്റെ പര്യടനത്തിനിടയിൽ യൂത്ത് കോൺഗ്രസ് -കെ.എസ്.യു സംസ്ഥാന ജില്ലാ നേതാക്കൾക്കളെ അക്രമിച്ച സംഭവത്തിൽ കോൺഗ്രസ് പോലീസ് സ്‌റ്റേഷൻ മാർച്ചും, ധർണ്ണയും നടത്തി.

അരൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പി.ഏ.അൻസാർ അദ്ധ്യക്ഷത വഹിച്ചു. മണ്ണഞ്ചേരിയിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കെ.എച്ച്. മജീദ് അദ്ധ്യക്ഷത വഹിച്ചു. വെണ്മണിയിൽ കെ.പി.സി.സി നിർവ്വാഹക സമിതിയംഗം അഡ്വ. ജോൺസൺ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.ആർ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കരയിൽ അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. അനിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. നൂറനാട് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സജീവ് പൈനുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട്ടിൽ ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ജോർജ്ജ് മാത്യു പഞ്ഞിമരം അദ്ധ്യക്ഷത വഹിച്ചു. എടത്വായിൽ ജെ.ടി.റി.റാംസെ ഉദ്ഘാടനം ചെയ്തു. അൽഫോൻസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. മാന്നാറിൽ കെ.പി.സി.സി അംഗം മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. കുത്തിയതോട് അഡ്വ.കെ.ഉമേശൻ ഉദ്ഘാടനം നിർവ്വഹിച്ചു. അസീസ് പായിക്കാട് അദ്ധ്യക്ഷത വഹിച്ചു. തൈക്കാട്ടുശ്ശേരിയിൽ ഷെറിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാരാരിക്കുളത്ത് അഡ്വ. എം.രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. നെടുമുടിയിൽ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. എൻ.വി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കൈനടിയിൽ കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി.എൻ.തമ്പി അദ്ധ്യക്ഷത വഹിച്ചു. രാമങ്കരിയിൽ സി.വി.രാജീവ് ഉദ്ഘാടനം ചെയ്തു. റോബിൻ കൈനടി അദ്ധ്യക്ഷത വഹിച്ചു. കായംകുളം കനകക്കുന്ന് എൻ.രവി ഉദ്ഘാടനം ചെയ്തു. ടി.സൈനുലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴയിൽ ഡോ. നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ദിൽജിത്ത് അദ്ധ്യക്ഷത വഹിച്ചു. കായംകുളത്ത് അഡ്വ. ഇ.സമീർ ഉദ്ഘാടനം ചെയ്തു. ചിറപ്പുറത്ത് മുരളി അദ്ധ്യക്ഷത വഹിച്ചു. പുന്നപ്രയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. ഹസൻ പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു.