കായംകുളം:പുതുപ്പള്ളി സെന്റ് മേരീസ് ചാപ്പൽ സുവർണ ജൂബിലി സമാപന സമ്മേളനം 23 ന് നടക്കും. രാവിലെ കുർബാനയ്ക്കുശേഷം 10ന് കൂടുന്ന സമ്മേളനത്തിൽ മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ഡോ.എബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും. യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ, വാർഡ് മെമ്പർ ലീന രാജു,സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഫാ.ജോസഫ് ശ്യാമുവേൽ, ഫാ.ബിനു ഈശോ, ഫാ.ജോബ് ടി.ഫിലിപ്പ്, കോശി ചേമത്ത്, മൈക്കിൾ.പി, ജേക്കബ് കുരുവിള, ബിനു കോശി എന്നിവർ സംസാരിക്കും.