
ചേർത്തല: ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകിയുള്ള കാത്തിരിപ്പിനിടയിൽ വൃക്കകൾ തകരാറിലായി ലോട്ടറി വിൽപ്പനയിലൂടെ ഉപജീവനം നടത്തിവന്ന വിനോദിന് വാടക വീട് ഒഴിയുന്ന ഘട്ടമെത്തിയപ്പോൾ സ്വന്തമായൊരു വീട് നിർമ്മിച്ചു നൽകുവാൻ ബി.ഡി. ജെ.എസ് ചേർത്തല മണ്ഡലത്തിന്റെ കൈത്താങ്ങെത്തി.ബി..ഡി.ജെ.എസ് നിർമ്മിച്ചു നൽകുന്ന 'വിനോദിനൊരു വീട് ' എന്ന ഭവന നിർമ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം തണ്ണിർമുക്കം ശാസ്താങ്കലിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു.ജനകീയ വീട് നിർമ്മാണത്തിനായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റും ബി.ഡി. ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ.പി.എസ്.ജ്യോതിസ് ചെയർമാനായും മണ്ഡലം പ്രസിഡന്റ് വിനോദ് കോയിക്കൽ കൺവിനറുമായി 101അംഗ കമ്മറ്റിയും രൂപീകരിച്ചു.ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പച്ചയിൽ സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.പി.എസ്. ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ദിലീപ് കുമാർ,കമ്മറ്റി അംഗങ്ങളായ പ്രകാശൻ കളപ്പുരയ്ക്കൽ, കെ.സോമൻ,ടി.ആർ.പൊന്നപ്പൻ,ശ്രീകാന്ത് മാവേലിക്കര, മണ്ഡലം ഭാരവാഹികളായ മർഫി മറ്റത്തിൽ,രതീഷ് കോലോത്ത് വെളി, സാജൻ കടക്കരപ്പള്ളി, അമ്പിളി അപ്പുജീ,ധനേഷ് ചേർത്തല,ജയൻ വേളോർവട്ടം,പ്രദിപ് തൈവെളി,ശോഭിനി രവിന്ദ്രൻ,ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.കൃഷ്ണകുമാർ,ജില്ല കമ്മറ്റി അംഗം ഗോപാലകൃഷ്ണൻ,പഞ്ചായത്ത് അംഗം ഷാജി മോൻ എന്നിവർ സംസാരിച്ചു.ജില്ല പ്രസിഡന്റ് ടി.അനിയപ്പൻ സ്വാഗതവും മണ്ഡലം പ്രസിഡന്റ് വിനോദ് കോയിക്കൽ നന്ദിയും പറഞ്ഞു.