ആലപ്പുഴ: മുഹമ്മ എസ്.ഡി ഗ്രന്ഥശാലാ ഹാളിൽ 24ന് വൈകിട്ട് മൂന്നിന് ആലപ്പി രമണന്റെ ഒറ്റയാൾ കഥാപ്രസംഗമായ 'യേശു എന്റെ അരികിൽ' അരങ്ങേറും. ഗ്രന്ഥശാലയിലെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് കഥാപ്രസംഗം നടത്തുന്നത്. മുഹമ്മ രവീന്ദ്രനാഥ് യോഗം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജയലാൽ അദ്ധ്യക്ഷത വഹിക്കും.