അമ്പലപ്പുഴ: തകഴി ദേവസ്വം ബോർഡ് ഹൈസ്‌കൂൾ 1983 ബാച്ചിന്റെ പൂർവവിദ്യാർത്ഥിസംഗമം 24 ന് സ്‌കൂൾ അങ്കണത്തിൽ നടക്കും. പൂർവവിദ്യാർത്ഥി കുടുംബസംഗമം, അദ്ധ്യാപകരെ ആദരിക്കൽ, സ്‌നേഹവിരുന്ന്, കലാപരിപാടികൾ, 83 ബാച്ചിനുവേണ്ടി സ്‌കറിയ ജെയിംസ് ചെട്ടിയംപറമ്പ്, സന്തോഷ് കേളമംഗലം എന്നിവർ സംഭാവനചെയ്ത സി.സി.ടി.വി. സമർപ്പണം എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.