ആലപ്പുഴ: കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ, കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് യൂണിയൻ എന്നീ സംഘടനകളുടെ കോ-ഓർഡിനേഷൻ സംഘടിപ്പിച്ച സായാഹ്ന ധർണ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാസ്‌പോർട്ട് ഓഫീസിന് മുമ്പിലായിരുന്നു സമരം. ധർണയ്ക്ക് കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്.ഉല്ലാസ് സ്വാഗതം പറഞ്ഞു. ഷീജ, ലാലിച്ചൻ ജോസഫ്, രശ്മി ബാലൻ, വിനീതൻ എന്നിവർ സംസാരിച്ചു.