w-defre

ആലപ്പുഴ : എൻ.സി.പി യുടെ മുൻ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയെ അനുസ്മരിച്ചു. സമ്മേളനം ജില്ലാ പ്രസിഡന്റ്‌ സാദത്ത് ഹമീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ആസിഫ് അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ജോമി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ബ്രഹ്മദാസ് , സുരേഷ്‌കുമാർ എ.പി, കെ. ഷമീർ, വിനോദ് കുമാർ ചേർത്തല, സുലോചന തമ്പി, സിറാജ്ജുദ്ദീൻ, സേവ്യർ കുട്ടനാട്, ഗോപകുമാർ ചെട്ടികുളങ്ങര, സന്ദീപ് ആലപ്പുഴ, മാഹീൻ ബഷീർ തുടങ്ങിയവർ സംസാരിച്ചു.