
അമ്പലപ്പുഴ: അഞ്ജന മധുവിന്റെ കവിതാ സമാഹാരം 'കണിക്കൊന്ന'യുടെ പ്രകാശനം പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ നടന്നു. ഹരികുമാർ വാലേത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ. ആർ. തങ്കജി അദ്ധ്യക്ഷനായി. ഉണ്ണികൃഷ്ണൻ കീച്ചേരി വി .ദിനകരൻ എക്സ്എം.എൽ.എക്ക് പുസ്തകം കൈമാറി പ്രകാശനം നിർവ്വഹിച്ചു. മേശ് മേനോൻ പുസ്തകം പരിചയപ്പെടുത്തി. പി.ജി.സൈറസ്, അലിയാർ മാക്കിയിൽ, ശ്യാം എസ്.കാര്യാതി, അമൃതരാജ്, അഞ്ജന മധു എന്നിവർ സംസാരിച്ചു.