ചാരുംമൂട്:താമരക്കുളം കല്ലൂർപള്ളി മുസ്ലിം ജമാഅത്തിൽ പുതുതായി നിർമ്മിച്ച കെ.എം.ജെ കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം 24 ന് വൈകിട്ട് 4ന് നടക്കും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് കെ.പി.അബൂബക്കർ ഹസ്രത്ത് ഉദ്ഘാടനം നിർവ്വഹിക്കും. ജമാ അത്ത് പ്രസിഡന്റ് സജീബ്ഖാൻ അദ്ധ്യക്ഷത വഹിക്കും. പൊതുസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനം എം.എസ്. അരുൺകുമാർ എം.എൽ.എ നിർവ്വഹിക്കും. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അനുഗ്രഹ പ്രഭാഷണവും വി.എച്ച്.അലിയാർ ഖാസിമി മുഖ്യപ്രഭാഷണവും നടത്തും.