
ആലപ്പുഴ : റോട്ടറി ക്ലബ്ബ് ഒഫ് ചേർത്തല ടൗണിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ഹൗസ് ബോട്ട് യാത്ര സംഘടിപ്പിച്ചു. ചേർത്തല കെ.വി.എം സ്പെഷ്യൽ സ്കൂളിലെ ഇരുപതോളം കുട്ടി കളും അദ്ധ്യാപകരും ഉൾപ്പെട്ട സംഘത്തിന്റെ യാത്ര റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.ജി.സുമിത്രൻ ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് ലേഡി ഡോ.സ്മിത സുമിത്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ചേർത്തല ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.ലാൽജി അദ്ധ്യക്ഷനായി. തങ്കച്ചൻ ടി.കടവൻ , സന്തോഷ് കുമാർ , ശ്രീകല ലാൽജി, റാണി കടവൻ , സീമ സന്തോഷ് , രാജി മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. സ്പഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷീന നന്ദി പറഞ്ഞു.