ആലപ്പുഴ : വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 23ന് ഉദയം മുതൽ ഉച്ച പൂജ വരെ ഊരായ്മ അവകാശി പ്രഭാ അന്തർജ്ജനത്തിന്റെ നേതൃത്വത്തിൽ 108 പേരുടെ സമൂഹസഹസ്രനാമ ജപം (സ്തോത്രം),രാവിലെ 9ന് കളഭ പൂജ ആരംഭം, കണ്ണ മംഗലത്തില്ലത്ത് ബ്രഹ്മദത്തൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും.1 1.45 ന് കളഭം എഴുന്നള്ളിക്കൽ,12 ന് കളഭാഭിഷേകം,ഉച്ചപൂജ.തുടർന്ന് എകാദശി ഊട്ട് ,വൈകിട്ട് ചുറ്റുവിളക്ക്.