മാന്നാർ: 67 വർഷമായി മാന്നാറിന്റെ സാമൂഹ്യ സാമ്പത്തിക രംഗത്ത് ഏറെ സഹായകരമായ പ്രവർത്തനങ്ങൾ നടത്തുന്ന 3997-ാം നമ്പർ മാന്നാർ സർവീസ് സഹകരണ ബാങ്കിന്റെ പൊതുയോഗം 23 ന് രാവിലെ 10ന് പ്രസിഡന്റ് തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുമെന്ന് ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇപ്പോൾ ഈ ബാങ്കിൽ എ ക്ലാസ്, ബി ക്ലാസ്, എസ്.എച്ച്.ജി അംഗങ്ങൾ ഉൾപ്പെടെ 9343 അംഗങ്ങളും 79,62,540 ഓഹരി മൂലധനവും ഉണ്ട്. നിക്ഷേപം 24.79 കോടിയും വായ്പ ബാക്കിനിൽപ്പ് 25.56 കോടി രൂപയുമാണ്. നാടിന്റെ വിവിധ സാമൂഹിക പ്രശ്നങ്ങൾ ഇടപെടുകയും അതിന്റെ പരിഹാര പ്രവർത്തനങ്ങൾക്കായി ജനങ്ങളോടൊപ്പം പ്രവർത്തിച്ചുവരുന്ന ബാങ്കിന് ഈ വർഷത്തെ ഏറ്റവും നല്ല സഹകരണ ബാങ്കിനുള്ള അവാർഡും ലഭിച്ചു. മാന്നാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മണി കയ്യത്ര, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജെ.ഹരികൃഷ്ണൻ, ഡോ.ഗംഗാദേവി, കെ.ആർ ശങ്കരനാരായണൻ നായർ, ബാങ്ക് സെക്രട്ടറി ഗ്രീഷ്മ റോസ് ജോർജി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.