yo

ഹരിപ്പാട്: പിണറായി വിജയന് വിടുപണി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ കുടുങ്ങുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. . യു.ഡി.എഫ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കുറ്റവിചാരണ സദസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിപ്പട സഞ്ചരിച്ച വാഹനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് കാഴ്ചബംഗ്ലാവിൽ വയ്ക്കേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. ചടങ്ങിൽ മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിൽ പങ്കുചേരുവാൻ സിപിഎമ്മിന് പരിമിതി ഉണ്ടെന്ന് കെ.എം.ഷാജി ആരോപിച്ചു. പിണറായി വിജയൻ ആത്മാർത്ഥമായി ഈ മുന്നണിയുടെ ഭാഗമായാൽ തൊട്ടടുത്ത ദിവസം ഇ.ഡിയുടെ കസ്റ്റഡിയിൽ ആകുമെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മൻ എം.എൽ.എ ആമുഖ പ്രസംഗം നടത്തി.

യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ അനിൽ ബി.കളത്തിൽ സ്വാഗതം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷംസുദീൻ കായിപ്പുറം കുറ്റവിചാരണ പത്രം വായിച്ചു. ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ്, എം.ലിജു, എ.എ.ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ കെ.കെ.സുരേന്ദ്രനാഥ്, ഷാജി മോഹൻ, ബി.രാജശേഖരൻ, എ.കെ.രാജൻ, ജേക്കബ് എബ്രഹാം, സ്വാഗതസംഘം ചീഫ് കോഡിനേറ്റർ ജോൺ തോമസ്, കെ.എം.രാജു, എ.എം.നസീർ, എസ്.ദീപു, മുഞ്ഞിനാട്ട് രാമചന്ദ്രൻ, ജേക്കബ് തമ്പാൻ, എം.ബി.സജി, ഡി.കാശിനാഥൻ, കെ.ബാബുക്കുട്ടൻ, എം.എ.ലത്തീഫ്, ആർ.മോഹനൻ, എ.ഷാജഹാൻ എന്നിവർ സംസാരിച്ചു.