ആലപ്പുഴ: സിബിൽ സ്‌കോർ സമ്പ്രദായം മൂലം കർഷകർ ഉൾപ്പെടെയുള്ളവർക്ക് ദേശസാൽകൃത ബാങ്കുകൾ വായ്പ നിഷേധിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. കർഷക മഹാ സംഗമത്തിന് മുന്നോടിയായുള്ള സമരസന്ദേശ ജാഥയുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം പഴവീട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ.ബൈജു അദ്ധ്യക്ഷനായി.
ജാഥാ ക്യാപ്റ്റൻ കിസാൻസഭ ജില്ലാ സെക്രട്ടറി ആർ.സുഖലാൽ,വൈസ് ക്യാപ്ടൻ എം.സി.സിദ്ധാർത്ഥൻ, ജാഥാ ഡയറക്ടർ ടി.ആനന്ദൻ, ജി.കൃഷ്ണപ്രസാദ്,പി.കെ.സദാശിവൻ പിള്ള, ടി.പ്രസാദ്, കെ.ജി.പ്രിയദർശൻ, ഉണ്ണി വാര്യത്ത്, എ.കെ.സജു, സ്മിതാ ദേവാനന്ദ്, ബി.അൻസാരി എന്നിവർ പ്രസംഗിച്ചു. രണ്ടാം ദിവസത്തെ പര്യടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.