
മുഹമ്മ: കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എച്ച്.മജീദ് അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് എം.എസ്.ചന്ദ്രബോസ്, കെ.വി.മേഘനാദൻ, അഡ്വ.എം.രവീന്ദ്രദാസ്, പി.തമ്പി,സി.സി.നിസാർ,എം.പി.ജോയ്, ഔസേഫ് കണ്ണമ്പള്ളി, ദീപു ജോസഫ്, സിനിമോൾ സുരേഷ്,എം.രാജാ, നദീറ ബഷീർ തുടങ്ങിയവർ സംസാരിച്ചു.