
ചേർത്തല: അന്തരിച്ച സി.പി.എം ചേർത്തല ഏരിയ സെക്രട്ടറി കെ.രാജപ്പൻനായരുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പാണാവള്ളി തൃച്ചാറ്റുകുളം കുളത്തല വീട്ടിൽ പരേതനായ കരുണാകരൻനായരുടെയും വിശാലാക്ഷിയമ്മയുടെയും മകനായ രാജപ്പൻനായർ(71)അർബുദത്തിന് ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച വൈകിട്ടാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്.
ഇന്നലെ രാവിലെ സി.പി.എം ചേർത്തല ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ ജില്ലാ സെക്രട്ടറി ആർ.നാസർ,സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു,ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ജി.വേണുഗോപാൽ, കെ.പ്രസാദ്,മനു സി.പുളിക്കൽ,ജില്ലാ കമ്മിറ്റിയംഗം എൻ.ആർ.ബാബുരാജ്, ഏരിയ ആക്ടിംഗ് സെക്രട്ടറി ബി.വിനോദ് എന്നിവർ ചേർന്ന് രക്തപതാക പുതപ്പിച്ചു.
വിവിധയിടങ്ങളിൽനിന്ന് എത്തിയ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടെ ആയിരകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു. രണ്ടുതവണ പ്രസിഡന്റായിരുന്ന പാണാവള്ളി പഞ്ചായത്ത് ഓഫീസ് അങ്കണത്തിലും തുടർന്ന് സി.പി.എം തൃച്ചാറ്റുകുളം ലോക്കൽ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനുവച്ചപ്പോൾ വൻജനാവലിയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാരും പൊതുപ്രവർത്തകരും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരങ്ങൾ ഒരുനോക്ക് കാണാനെത്തി.സമീപ ജില്ലകളിൽ നിന്നും സി.പി.എം നേതാക്കളും പഞ്ചായത്ത് പ്രസിഡന്റുമാരും ഉൾപ്പെടെ നിരവധിപേർ അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തിയിരുന്നു.
അഞ്ചോടെ വൻജനാവലിയെ സാക്ഷിയാക്കി മൃതദേഹം സംസ്‌കരിച്ചു. അദ്ദേഹം ആഗ്രഹിച്ചതനുസരിച്ച് മകൾ ഡോ.ആർ.രമ്യയും സി.പി.എം ഏരിയ ആക്ടിംഗ് സെക്രട്ടറി ബി.വിനോദും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. തുടർന്ന് സർവകക്ഷി അനുശോചനയോഗം ചേർന്നു.
ഡോ.ടി.എം.തോമസ് ഐസക്,എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ,എച്ച്.സലാം, വിവിധ കക്ഷിനേതാക്കളായ എസ്.ശർമ്മ,കെ.എച്ച്.ബാബുജാൻ,എ.മഹേന്ദ്രൻ,ജി. ഹരിശങ്കർ,എം.സത്യപാലൻ,ജി.രാജമ്മ,ആർ.രാഹുൽ,ഡി.ലക്ഷ്മണൻ,വി.എസ്.മണി,സി.കെ. സദാശിവൻ,ടി.കെ.ദേവകുമാർ,കെ.കെ.ഗണേശൻ,കെ.ജി.രാജേശ്വരി,എം.ശശികുമാർ, അജയകുമാർ,എം.എച്ച്.റഷീദ്,ബിനു,മധുസൂദനൻ,പി.ഡി.ശശിധരൻ,അനിൽകുമാർ,പി. രഘുനാഥ്,ഓമനക്കുട്ടൻ,കെ.ആർ.ഭഗീരഥൻ,വി.ജി.മോഹനൻ,പി.കെ.സാബു, എൻ.പി ഷിബു,പുഷ്പലത മധു,കെ.ഡി.മഹീന്ദ്രൻ,എസ്.രാധാകൃഷ്ണൻ,കെ.കെ.ഷാജു തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
സർവകക്ഷിയോഗം അനുശോചിച്ചു
ചേർത്തല:സി.പി.എം ഏരിയ സെക്രട്ടറി കെ.രാജപ്പൻനായരുടെ വേർപാടിൽ സർവകക്ഷിയോഗം അനുശോചിച്ചു. സംസ്‌കാരത്തിന് ശേഷം വീടിന് സമീപം ചേർന്ന യോഗത്തിൽ കെ.പ്രസാദ് അദ്ധ്യക്ഷനായി.ബി.വിനോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.ആർ.നാസർ,സി.ബി.ചന്ദ്രബാബു,ദലീമ എം.എൽ.എ, ഡി.സുരേഷ്ബാബു, ഷേർളി ഭാർഗവൻ, എം.കെ.ഉത്തമൻ,അഡ്വ.എസ്.രാധാകൃഷ്ണൻ,പി.ടി.രാധാകൃഷ്ണൻ,വി.എൻ.ബാബു, ഇന്ദുചൂഢൻ,വി.ആർ.രജിത,മനു സി.പുളിക്കൽ,ജി.വേണുഗോപാൽ,ധന്യ സന്തോഷ്,എൻ. ആർ.ബാബുരാജ്,നസീർ ചാണിയിൽ, രവീന്ദ്രൻ, വിനോദ് മുളയ്ക്കൽ എന്നിവർ സംസാരിച്ചു.