ആലപ്പുഴ : സി.പി.എമ്മിൽ ചേർന്ന ദളിത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു, എൽ.ജെ.ഡി മുൻ സംസ്ഥാന സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ് എന്നിവരെ സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം റിപ്പോർട്ട് ചെയ്തത്. മുൻ എം.എൽ.എയായ കെ.കെ.ഷാജു കഴിഞ്ഞ മേയിലാണ് സി.പി.എമ്മിൽ ചേർന്നത്. ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റായിരുന്ന ഷാജു ജെ.എസ്.എസിലും പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ അമ്പലപ്പുഴ മണ്ഡലത്തിൽ ജി.സുധാകരനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ഷെയ്ക്ക് പി.ഹാരിസ്. എൽ.ജെ.ഡിയിലെ ഭിന്നതകളെ തുടർന്നാണ് 2022 ഫെബ്രുവരിയിൽ സി.പി.എമ്മിൽ ചേർന്നത്.