ചേർത്തല: കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തിയ സ്വകാര്യ ബസ് ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് അറസ്​റ്റു ചെയ്തു.ചേർത്തല തെക്ക് പഞ്ചായത്ത് ഉദയംപറമ്പ് സാജൻ(35),മാരാരിക്കുളം പാവനാട്ട് ഭവൻ അമൽ(23) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ ചേർത്തല സ്വകാര്യ ബസ് സ്​റ്റാന്റിൽ നിന്ന് ചേർത്തല പൊലീസ് പിടികൂടിയത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്വകാര്യ ബസുകളിൽ നടത്തിയ പരിശോധനയിലാണ് സർവീസ് കഴിഞ്ഞ് ബസ് സ്​റ്റാന്റിലെത്തിയ സ്വകാര്യ ബസിൽ നിന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.പൊലീസ് നടത്തിയ വൈദ്യ പരിശോധനയിൽ ഇരുവരം ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു. അറസ്​റ്റു ചെയ്ത ഇരുവരെയും പിന്നീട് സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.ഇവർക്ക് കഞ്ചാവ് എത്തിച്ചവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.വിനോദ് കുമാർ പറഞ്ഞു.