ആലപ്പുഴ: പ്രതിരോധ സേനാ ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യാപാരിയിൽ നിന്നു ഓൺലൈനായി പണം തട്ടാൻ ശ്രമം. ആലപ്പുഴ കളർകോട് പ്രവർത്തിക്കുന്ന സ്പെക്ട്ര എന്ന സ്ഥാപനത്തിന്റെ ഉടമ ദീപുവിനെ കബളിപ്പിച്ചാണ് പണം തട്ടാൻ ശ്രമിച്ചത്. കഴിഞ്ഞദിവസം ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപമുള്ള ഖാജാ ട്രേഡേഴ്സ് ഉടമ ഖാജാ മൊയ്തീനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച അതേ സംഘം തന്നെയാണ് ദീപുവിനെയും കെണിയിൽപ്പെടുത്താൻ ശ്രമിച്ചതെന്നാണ് കരുതുന്നത്.