hj

ആലപ്പുഴ: ഇരവുകാട് ശ്രീനാരായണഗുരുദേവാദർശ പ്രചാരണ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി ജംഗ്ഷനിലെ ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ നാല്പതാം പ്രതിഷ്ഠാ വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം നഗരസഭാ മുൻ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. കുതിരപ്പന്തി ടി.കെ.എം.എം.യു.പി സ്‌കൂൾ മാനേജർ ടി.ആർ.ഓമനക്കുട്ടൻ, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി എസ്.പ്രദീപ്, ശ്രീനാരായണഗുരുദേവാദർശ പ്രചാരണ സമിതി സെക്രട്ടറി പി.സത്യദേവൻ, പ്രസിഡന്റ് സി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഡോ.ലക്ഷ്മി, ഡോ.ജെ.വീണ, എച്ച്.രൂപേഷ് ,സുഭദ്ര ജയകുമാർ, അക്ഷരവേണു എന്നിവരെ അനുമോദിച്ചു. 'ശ്രീനാരായണ ഗുരുവും നവോത്ഥാനവും' എന്ന വിഷയത്തിൽ നടന്ന പ്രശ്‌നോത്തരിയിൽ ഒന്നാം സ്ഥാനം നേടിയ ശ്രീരേഖ (എസ്.എൻ.ഡി.പി.എൽ.പി.എസ്, ചേന്നങ്കരി), രണ്ടാം സ്ഥാനം നേടിയ അക്ഷിത്ത് ദീപു (ഗവ.യു.പി.സ്‌കൂൾ കളർകോട്), മൂന്നാം സ്ഥാനം നേടിയ നവതേജ് (ഗവ.എച്ച്.എസ്.എസ്.പറവൂർ) എന്നിവർക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു.