ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ജില്ലയിലും ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി. 600 ഓക്സിജൻ ബെഡുകൾ, 60വെന്റിലേറ്റർ, ഐ.സി.യു കിടക്കകൾ അടക്കം ഐസൊലേഷൻ വാർഡ് മെജിക്കൽ കോളേജ് ആശുപത്രിയിൽ തയ്യാറാക്കി. ആലപ്പുഴ ജനറൽ ആശുപത്രിയിലും മുമ്പ് കൊവിഡ് കാലത്ത് തയാറാക്കിയിരുന്ന സമാന സംവിധാനങ്ങൾ ഒരുക്കിത്തുടങ്ങി. ഐസലോഷൻ വാർഡുകൾ എല്ലാ താലൂക്ക്, ജില്ലാ ആശുപത്രികളിലും തയ്യാറായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജില്ലയിൽ നിലവിൽ കൊവിഡ് പോസിറ്റീവ് ആക്ടീവ് കേസുകളില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗം സ്ഥീരീകരിച്ച് നിരീക്ഷണത്തിലുണ്ടായിരുന്ന മാവേലിക്കര സ്വദേശി രോഗമുക്തനായതോടെ വീട്ടിലേക്ക് മടങ്ങി.