ചേർത്തല: ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയൻ തെക്ക് കിഴക്ക് മേഖലാ സമ്മേളനം 23ന് ചെറുവാരണം മന്നം നഗറിൽ നടത്തും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എസ്.മുരളീകൃഷ്ണൻ, സെക്രട്ടറി ബി.ഗോപാലകൃഷ്ണൻനായർ,ജനറൽ കൺവീനർ വി.ശ്രീകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 10.30ന് എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗവും പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. എൻ.എസ്.എസ് അസി.രജിസ്ട്രാർ വി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ബാലതാരം ദേവനന്ദ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ വൈസ് ചെയർമാൻ ടി.എസ്.ഗോപാലകൃഷ്ണൻ,യൂണിയൻ കമ്മി​റ്റിയംഗങ്ങളായ സി.ബി.മോഹനൻനായർ,എം.എൻ.ബിമൽ,എൻ.രാമചന്ദ്രൻ,എ.എസ്.രാധാകൃഷ്ണൻ,പ്രതിനിധി സഭാംഗം ടി.ജി.സരേഷ്‌കുമാർ,സി.ചന്ദ്രശേഖരൻ നായർ എന്നിവരും പങ്കെടുത്തു.